സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി; സ​മ​രം തു​ട​ർ​ന്ന് ശ്രീ​ജി​ത്ത്
Tuesday, February 19, 2019 7:14 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൊ​ളി​ച്ചു​നീ​ക്കി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

പ​ത്തോ​ളം വ​രു​ന്ന സ​മ​ര​പ്പ​ന്ത​ലു​ക​ളാ​ണ് അ​ർ​ധ​രാ​ത്രി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ക​ഐ​സ്ആ​ർ​ടി​സി എം​പാ​ന​ൽ സ​മ​ര​ക്കാ​രു​ടെ പ​ന്ത​ൽ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ എ​ല്ലാ പ​ന്ത​ലു​ക​ളും നീ​ക്കി. സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് ഒ​ഴി​പ്പി​ച്ചു. ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സ​ഹോ​ദ​ര​ൻ ശ്രീ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന പാ​റ​ശാ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് പ​ന്ത​ൽ പൊ​ളി​ച്ചി​ട്ടും റോ​ഡ​രി​കി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്. പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ, ഇ​യാ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റി.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ന്ത​ലു​ക​ൾ പൊ​ളി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കു​ടി​ൽ കെ​ട്ടി വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ സ​മ​രം ന​ട​ത്തു​ന്ന​വ​ർ സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നു സൂ​ച​ന​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.