കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ക​സ്റ്റ​ഡി​യി​ൽ
Tuesday, February 19, 2019 9:43 AM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ. ​പീ​താം​ബ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത് പി​താം​ബ​ര​നാ​ണെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു കൊ‌​ല്ല​പ്പെ​ട്ട യു​വാ​ക്ക​ളോ​ടു മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. പീ​താം​ബ​ര​നൊ​പ്പം കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഏ​ഴു​പേ​രെ​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പീ​താം​ബ​ര​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് സി​പി​എം അ​റി​യി​ച്ചു. ഉ​ദു​മ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൻ അ​വ​രെ പു​റ​ത്താ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.