സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ എം​പാ​ന​ൽ ജീ​വ​ന​ക്കാ​രി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം
Tuesday, February 19, 2019 10:03 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി എം​പാ​ന​ൽ ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്. പി​ന്നീ​ട് അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ താ​ഴെ​യി​റ​ക്കി.

ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​നാ​ല്‍ ജീ​വി​ക്കാ​ന്‍ വേ​റെ വ​ഴി​യി​ല്ലെ​ന്നും ര​ണ്ട് കൊ​ച്ചു​കു​ട്ടി​ക​ളു​ണ്ടെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ​ശ്ര​മം ന​ട​ത്തി​യ​ത്. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ലെ പ​ത്തോ​ളം സ​മ​ര​പ്പ​ന്ത​ലു​ക​ൾ പോ​ലീ​സ് പൊ​ളി​ച്ചു നീ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.