കാ​സ​ർ​ഗോ​ഡ് കൊ​ല​പാ​ത​കം പാ​ർ​ട്ടി അ​റി​വോ​ടെ​യ​ല്ലെ​ന്ന് കോ​ടി​യേ​രി
Tuesday, February 19, 2019 10:14 AM IST
കൊല്ലം: കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​പി​എ​മ്മി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും കോ​ടി​യേ​രി ആ​വ​ർ​ത്തി​ച്ചു.

അ​ക്ര​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ പാ​ർ​ട്ടി ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​ത്ത​ര​ക്കാ​ർ​ക്ക് പാ​ർ​ട്ടി​യു​ടെ യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കി​ല്ല- കോ​ടി​യേ​രി വീ​ണ്ടും വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്.

മാ​ധ്യ​മ​ങ്ങ​ൾ സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ന്മാ​രെ ല​ക്ഷ്യ​മി​ട്ട് ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ വാ​ർ​ത്ത​ക​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ കാ​ലാ​നു​സൃ​ത​മായ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ൾ പോ​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു.

മ​റ്റു പാ​ർ​ട്ടി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​തു മാ​ത്ര​മേ വാ​ർ​ത്ത​ക​ളാ​കു​ന്നു​ള്ളു. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ആ​ർ​എ​സ്എ​സും കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് കൊ​ന്നു​ത​ള്ളി​യ​തി​നേ​ക്കു​റി​ച്ച് ആ​രും മി​ണ്ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ത്തു​പ​റ​മ്പും ചീ​മേ​നി​യു​മൊ​ന്നും ആ​രും മ​റ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ എ​ല്ലാം ശ​രി​യാ​ണെ​ന്ന് ആ​രും ധ​രി​ക്ക​രു​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.