പ്രീ​ത ഷാ​ജി​ക്ക് ആ​ശ്വാ​സം: വീ​ടും പു​ര​യി​ട​വും ലേ​ലം ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്കി
Tuesday, February 19, 2019 11:15 AM IST
കൊ​ച്ചി: പ്രീ​ത ഷാ​ജി​യു​ടെ വീ​ടും പു​ര​യി​ട​വും ലേ​ല​ത്തി​ൽ വി​റ്റ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ലേ​ല ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന‌് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ്‌ ഹൈ​ക്കോ​ട​തി​യു​ടെ നടപടി.

വാ​യ്പാ തു​ക​യും പ​ലി​ശ​യും ബാ​ങ്കി​ൽ തി​രി​കെ അ​ട​ച്ചാ​ൽ സ്വ​ത്ത് കൈ​വ​ശം വ​യ്ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. പ​ണം ന​ൽ​കാ​ൻ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശ​വും ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.