ആ​ശ്വസി​ക്കാ​ൻ വ​ര​ട്ടെ.. അ​തി​ർ​ത്തി ക​ട​ന്ന​ത് 21 ഭീ​ക​ര​ർ, ര​ണ്ടു ചാ​വേ​റു​ക​ൾ കാ​ണാ​മ​റ​യ​ത്ത്
Tuesday, February 19, 2019 11:51 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്നു ജ​യ്ഷെ ഭീ​ക​ര​രെ സൈ​ന്യം ക​ഴി​ഞ്ഞ ദി​വ​സം വ​ധി​ച്ചെ​ങ്കി​ലും ആ​ശ്വ​സി​ക്കാ​ൻ വ​ക​യി​ല്ലാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളാ​ണ് വീ​ണ്ടും പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ 21 അം​ഗ സം​ഘമാണ് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കു​ന്ന വി​വ​രം.

കാ​ഷ്മീ​രി​ൽ മൂ​ന്നു ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് ഭീ​ക​ര സം​ഘം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ജെ​യ്ഷെ ത​ല​വ​ൻ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ അ​ന​ന്ത​ര​വ​ൻ മു​ഹ​മ്മ​ദ് ഉ​മൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 21 അം​ഗ സം​ഘം കാ​ഷ്മീ​രി​ൽ എ​ത്തി​യ​ത്. ഈ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​യാ​ളും പു​ൽ​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നു​മാ​യി​രു​ന്ന ക​മ്രാ​നെ സൈ​ന്യം പി​ന്നീ​ട് വ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ര​ണ്ടു ചാ​വേ​റു​ക​ൾ ഇ​പ്പോ​ഴും കാ​ഷ്മീ​രി​ൽ ഉ​ണ്ടെ​ന്നു​ള്ള​താ​ണ് ഏ​റെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്. ഭീ​ക​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജമ്മു കാഷ്മീരിൽ എല്ലായിടത്തും സൈ​ന്യം സു​ര​ക്ഷ ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.