ഷൂ​ക്കൂ​ർ കേ​സി​ൽ സി​ബി​ഐ​യ്ക്ക് തി​രി​ച്ച​ടി: അ​നു​ബ​ന്ധ കു​റ്റ​പ​ത്രം കോ​ട​തി മ​ട​ക്കി
Tuesday, February 19, 2019 12:20 PM IST
ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​ബി​ഐ​യ്ക്ക് തി​രി​ച്ച​ടി. കേ​സി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി മ​ട​ക്കി.

സി​ബി​ഐ​യ്ക്ക് കു​റ്റ​പ​ത്ര​വു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കു​റ്റ​പ​ത്രം ഏ​ത് കോ​ട​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സെ​ഷ​ന്‍​സ് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കേ​സി​ലെ വി​ചാ​ര​ണ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ഇ​തി​നു​ള്ള അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​ആ​വ​ശ്യം സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.