ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: സി​പി​എം നേ​തൃ​ത്വ​ത്തി​നും പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Tuesday, February 19, 2019 3:56 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ത്തി​നു പി​ന്നി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്രാ​ദേ​ശി​ക നേ​താ​വി​നെ പു​റ​ത്താ​ക്കി സി​പി​എ​മ്മി​ന് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പി​ണ​റാ​യി​യു​ടെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പ്ര​തി​ക​ളെ​യെ ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ഉ​ത്ത​ര​മേ​ഖ​ല ഡി​ജി​പി​യെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.