സഭാതാരം പ്ര​ഫ. കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ അന്തരിച്ചു
Wednesday, February 20, 2019 1:11 AM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭാ​താ​ര​വും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് മു​ൻ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നു​മാ​യ അ​ങ്ങാ​ടി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ പ്ര​ഫ. കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ലി​സി ച​ങ്ങ​നാ​ശേ​രി പു​ല്ലാം​ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ശോ​ബി (ക​ട​നാ​ട്), ഡോ. ​സോ​ജ​ൻ (സെ​ന്‍റ് മേ​രീ​സ് ഐ ​ക്ലി​നി​ക്, ച​ങ്ങ​നാ​ശേ​രി), ഷീ​ബ (കാ​ന​ഡ), ഷൈ​ജ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്യു ജോ​സ​ഫ് ഇ​രു​വേ​ലി​ക്കു​ന്നേ​ൽ (പാ​ലാ), ജി​ജി വെ​ട്ടി​യാ​ങ്ക​ൽ (തൊ​ടു​പു​ഴ), രാ​ജു തോ​മ​സ് ചീ​രം​വേ​ലി​ൽ (മു​ട്ടാ​ർ), ഡോ. ​മാ​ത്യു മാ​ന്പ​റ (ബം​ഗ​ളൂ​രു).

ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളെ ഇം​ഗ്ലീ​ഷ് ഭാ​ഷ​യും സാ​ഹി​ത്യ​വും പ​ഠി​പ്പി​ച്ച സ​ർ​വാ​ദ​ര​ണീ​യ​നാ​യ അ​ധ്യാ​പ​ക​നാ​യി​രു​ന്നു പ്ര​ഫ. കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ. അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​ത്ത​ന്നെ സാ​മൂ​ഹ്യ​രം​ഗ​ത്തും സ​ഭാ​രം​ഗ​ത്തും തി​ള​ങ്ങി​നി​ന്ന വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ. അ​നു​സ്മ​രി​ക്ക​പ്പെ​ടേ​ണ്ട നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ കേ​ര​ള സ​ഭ​യ്ക്കും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്.

ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ണ്‍​സി​ലി​ന്‍റെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ടു രൂ​പ​വ​ത്ക​രി​ച്ച അ​ല്മാ​യ​ർ​ക്കു​വേ​ണ്ടി​യു​ള്ള പൊ​ന്തി​ഫി​ക്ക​ൽ കൗ​ണ്‍​സി​ലി​ൽ ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള മൂ​ന്നു​പേ​രി​ൽ ഒ​രാ​ളും ഭാ​ര​ത​ത്തി​ൽ നി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.