പു​ൽ​വാമ ഭീ​ക​രാ​ക്ര​മ​ണം ദാ​രു​ണം; ഉ​ചി​ത​മാ​യ സ​മ​യ​ത്ത് അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കു​മെ​ന്ന് ട്രം​പ്
Wednesday, February 20, 2019 4:02 AM IST
വാ​ഷിം​ഗ്ട​ൺ: പു​ൽ​വാമ ഭീ​ക​രാ​ക്ര​മ​ണം ദാ​രു​ണ​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നെ​ന്ന് വി​ശ​ദീ​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ക്ഷി​ണേ​ഷ്യ​ൻ അ​യ​ൽ​ക്കാ​ർ ത​മ്മി​ൽ യോ​ജി​പ്പി​ലെ​ത്തി​യാ​ൽ അ​ത് അ​ദ്ഭു​ത​ര​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ ഇ​ത് ക​ണ്ടി​രു​ന്നു. പു​ൽ​വാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ളും ല​ഭി​ച്ചു. വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് അ​ഭി​പ്രാ​യം പ​റ​യും. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സൗ​ഹൃ​ദ​ത്തി​ലാ​യാ​ൽ അ​ത് അ​ദ്ഭു​ത​ക​ര​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​ത് ദാ​രു​ണ​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ശ​രി​യാ​യ സ​മ​യ​ത്ത് പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വേ​ര​റു​ക്കാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു യു​എ​സ് അം​ബാ​സ​ഡ​ർ കെ​ന്ന​ത്ത് ജ​സ്റ്റ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ യു​എ​സ് അ​പ​ല​പി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നു സൈ​നി​ക സ​ഹാ​യം ന​ൽ​കു​ന്ന​തു യു​എ​സ് നി​ർ​ത്തി​വ​ച്ച​താ​യും ബം​ഗ​ളൂ​രു​വി​ൽ കെ​ന്ന​ത്ത് പ​റ​ഞ്ഞു.

ഇ​സ്ര​യേ​ലും ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടാ​ൻ ഇ​ന്ത്യ​യ്ക്കു നി​രു​പാ​ധി​ക പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ഇ​ന്ത്യ​യി​ൽ പു​തു​താ​യി നി​യ​മി​ത​നാ​യ ഇ​സ്ര​യേ​ൽ സ്ഥാ​ന​പ​തി ഡോ. ​റോ​ൺ മ​ൽ​ക്ക ആ​ണു പി​ന്തു​ണ അ​റി​യി​ച്ച​ത്. ഭീ​ക​ര​വാ​ദം നേ​രി​ടു​ന്ന​തി​ല്‍ ഉ​റ്റ​സു​ഹൃ​ത്താ​യ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.