കാ​ൽ​ശ​തം അ​ടി​ക​ളും ലോ​പ്പ​സി​ന്‍റെ കൈ​യി​ൽ ത​ട്ടി​ത്തെ​റി​ച്ചു; ലി​യോ​ണി​നു വീ​രോ​ജി​ത സ​മ​നി​ല
Wednesday, February 20, 2019 6:35 AM IST
ലി​യോ​ൺ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യെ ഫ്ര​ഞ്ച് ക്ല​ബ് ലി​യോ​ൺ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു. ലി​യോ​ണി​ന്‍റെ മൈ​താ​ന​ത്ത് ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ൽ ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി ചെ​റു​ത്താ​ണ് ലി​യോ​ൺ സ​മ​നി​ല പി​ടി​ച്ചെ​ടു​ത്ത​ത്.

ബാ​ഴ്സ ഗോ​ളി​ലേ​ക്ക് 25 ഷോ​ട്ടു​ക​ളാ​ണ് ഇ​രു​പ​കു​തി​ക​ളി​ലു​മാ​യി തൊ​ടു​ത്ത​ത്. എ​ന്നാ​ൽ ഒ​ന്നു​പോ​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ലി​യോ​ൺ ഗോ​ളി ആ​ന്ത​ണി ലോ​പ്പ​സി​നു മു​ന്നി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി​യും ലൂ​യി​സ് സു​വാ​ര​സും ഫി​ലി​പ്പെ കു​ട്ടി​ഞ്ഞോ​യു​മെ​ല്ലാം പ​രാ​ജ​യം സ​മ്മ​തി​ച്ചു.

ലി​യോ​ണ​യും ബാ​ഴ്സ ഗോ​ൾ കീ​പ്പ​റെ ര​ണ്ടു വ​ട്ടം പ​രീ​ക്ഷി​ച്ചു. മാ​ർ​ക് ആ​ൻ​ഡ്രെ ടെ​ർ സ്റ്റീ​ഗ​ൻ ആ​ദ്യ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ര​ണ്ടാം ത​വ​ണ ക്രോ​സ് ബാ​ർ ബാ​ഴ്സ​യു​ടെ ര​ക്ഷ​യ്ക്കെ​ത്തി. മാ​ർ​ച്ച് 13 ന് ​ബാ​ഴ്സ​യു​ടെ ത​ട്ട​ക​മാ​യ ന്യൂ​കാ​മ്പി​ലാ​ണ് ര​ണ്ടാം പാ​ദ​മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.