വെ​ന​സ്വേ​ല​യി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​മെ​ന്ന് ബ്ര​സീ​ൽ
Wednesday, February 20, 2019 7:30 AM IST
കാ​ര​ക്കാ​സ്: ഭ​ര​ണ​പ്ര​തി​സ​ന്ധി തു​ട​രു​ന്ന വെ​ന​സ്വേ​ല​യി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബ്ര​സീ​ൽ. സ്വ​യം പ്ര​ഖ്യാ​പി​ത ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് ഹു​വാ​ൻ ഗ്വാ​യി​ഡോ​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ് ബ്ര​സീ​ൽ സ​ഹാ​യം എ​ത്തി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

യു​എ​സ് അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു. ഇ​വ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ മ​ഡു​റോ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. കൊ​ളം​ബി​യ​യി​ൽ വെ​ന​സ്വേ​ല​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വ ശ​നി​യാ​ഴ്ച​യ്ക്ക​കം വെ​ന​സ്വേ​ല​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം.

ഗ്വാ​യി​ഡോ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ വെ​ന​സ്വേ​ല ക​ടു​ത്ത രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. യു​എ​സ് ഉ​പ​രോ​ധം മൂ​ലം എ​ണ്ണ​ക്ക​ച്ച​വ​ടം ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. യു​എ​സ് ഉ​പ​രോ​ധ​മാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും മ​രു​ന്നി​നും ക്ഷാ​മ​മു​ണ്ടാ​വാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മ​ഡു​റോ​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​ല​ക്ഷ​ത്തോ​ളം പേ​ർ പ​ട്ടി​ണി​യി​ലാ​വു​മെ​ന്ന് ഗ്വാ​യി​ഡോ പ​റ​യു​ന്നു. എ​ന്തു​വി​ല​കൊ​ടു​ത്തും ശ​നി​യാ​ഴ്ച സ​ഹാ​യം രാ​ജ്യ​ത്തെ​ത്തി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.