അ​നു​ഗ്ര​ഹം തു​ളു​മ്പി​വീ​ണ ക​ല്ലു​ക​ൾ ഇ​നി അ​ഭ​യ​മാ​കും; വീട് നിർമിക്കാൻ പൊങ്കാലക്കല്ലുകൾ
Wednesday, February 20, 2019 7:42 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​ക്ക​ല്ലു​ക​ൾക്ക് അ​നു​ഗ്ര​ഹം മാ​ത്ര​മ​ല്ല അ​ഭ​യ​വും ന​ൽ​കാ​മെ​ന്ന തെ​ളി​യി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഇ​ത്ത​വ​ണ​യും അ​ര​യും​ത​ല​യും മു​റു​ക്കി രം​ഗ​ത്ത്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ന്ന ചു​ടു​ക​ട്ട​ക​ള്‍ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ടു​നി​ര്‍​മി​ക്കാ​ന്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി വി​പു​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ. ഇ​തി​ന​കം അ​പേ​ക്ഷ ന​ൽ​കി​ക്ക​ഴി​ഞ്ഞ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് പൊ​ങ്കാ​ല​ക്ക​ല്ലു​ക​ൾ വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കും.

കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഭ​വ​ന​നി​ര്‍​മാ​ണ സ​ഹാ​യ​പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച് വീ​ടു നി​ര്‍​മി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ക​ട്ട​ക​ള്‍ ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ച്ച ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച് 13 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ത്. വെ​ള്ള​യ​മ്പ​ലം മു​ത​ല്‍ കി​ഴ​ക്കേ​ക്കോ​ട്ട വ​രെ​യു​ള്ള പ്ര​ധാ​ന വീ​ഥി​യി​ലെ ഇ​ഷ്ടി​ക​ക​ള്‍ ശേ​ഖ​രി​ക്കും. ഇ​​തി​നൊ​പ്പം ഇ​ട​വ​ഴി​ക​ളി​ലെ​യും ക​ട്ട​ക​ൾ ശേ​ഖ​രി​ക്കും. പൊ​ങ്കാ​ല ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ ക​ട്ട​ക​ള്‍ ശേ​ഖ​രി​ച്ച് അ​പ്പോ​ള്‍​ത്ത​ന്നെ അ​പേ​ക്ഷ​ക​ര്‍​ക്ക് കൈ​മാ​റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ല്ലു​ക​ൾ ശേ​ഖ​രി​ക്കാ​ൻ 250 പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.