ഇ​രട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്തി​ന് മ​ടി​ക്ക​ണം‍? വെ​ല്ലു​വി​ളി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, February 20, 2019 12:28 PM IST
കാ​സ​ര്‍​കോ​ട്: പെ​രി​യ​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച് എ​ഐ​സി​സി​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​കൊ​ല​പാ​ത​ക​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​രു പ​ങ്കു​മി​ല്ല എ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​ത്.

അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണം. ഇ​തി​ന് സ​ര്‍​ക്കാ​ര്‍ ത​യ്യാ​റു​ണ്ടോ?- ഉ​മ്മ​ന്‍ ചാ​ണ്ടി ചോ​ദി​ച്ചു. കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി.

ഇ​ത് വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഉ​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രാ​ണ് വി​ശ്വ​സി​ക്കു​ക. ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​ത്. മൃ​ഗ​ങ്ങ​ളെ വെ​ട്ടി കൊ​ല്ലും പോ​ലെ നി​ഷ്ഠു​ര​മാ​യാ​ണ് ര​ണ്ടു ചെ​റുപ്പ​ക്കാ​രെ വെ​ട്ടി​നു​റു​ക്കി​യ​ത്- അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.