ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​ൻ എ​ല്ലാ​വ​രും മോ​ദി​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് യോ​ഗി
Wednesday, February 20, 2019 3:33 PM IST
ഭു​വ​നേ​ശ്വ​ർ: രാ​ജ്യ​ത്തു നി​ന്ന് ഭീ​ക​ര​വാ​ദ​ത്തെ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. എ​ന്നാ​ൽ, ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്ക​ൽ ഒ​രാ​ളു​ടെ മാ​ത്രം ക​ട​മ​യ​ല്ല. അ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ത്രം ചു​മ​ത​ല​യാ​യി ആ​രും കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ക്തി​ക​ളും, സം​ഘ​ട​ന​ക​ളും, രാ​ഷ്ട്രീ​യ ​പ്ര​സ്ഥാ​ന​ങ്ങ​ളു​മെ​ല്ലാം ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൻ​കീ​ഴി​ൽ ഉ​റ​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും യോ​ഗി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.