കൊച്ചിയിലെ അഗ്നിബാധ നിയന്ത്രണവിധേയം: നഗരം നടുങ്ങിനിന്നത് മൂന്നു മണിക്കൂർ
Wednesday, February 20, 2019 4:41 PM IST
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ബഹുനില കെട്ടിടത്തിൽ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്.

കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെ 11ഓടെയാണ് പാരഗണ്‍ ചെരുപ്പ് ഗോഡൺ ഉൾപ്പെടുന്ന ആറുനില കെട്ടിടത്തിന് തീ പിടിച്ചത്. കെട്ടിടം മുഴുവനും കത്തിനശിച്ചു.

മുൻകരുതലെന്നപോലെ കെട്ടിടത്തിലേക്കുളള വൈദ്യൂതിബന്ധം ഉൾപ്പെടെ വിച്ഛേദിച്ചു കൊണ്ടായിരുന്നു തീയണയ്ക്കാനുള്ള ശ്രമങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.