മ​ല​യാ​ളി​ക​ൾ ക​ഞ്ചാ​വ​ടി​ച്ച് ഇ​രി​ക്കു​ക​യാ​ണെ​ന്നു ക​രു​ത​രു​ത്; മു​ഖ്യ​മ​ന്ത്രി​യോ​ടു ബ​ൽ​റാം
Wednesday, February 20, 2019 7:05 PM IST
പാ​ല​ക്കാ​ട്: കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. കൊ​ന്ന​വ​ർ മാ​ത്ര​മ​ല്ല, കൊ​ല്ലി​ച്ച​വ​രും നി​യ​മ​ത്തി​നു മു​ന്നി​ൽ വ​ന്നേ പ​റ്റൂ​വെ​ന്നും മ​ല​യാ​ളി​ക​ൾ മു​ഴു​വ​ൻ ക​ഞ്ചാ​വ​ടി​ച്ച് ഇ​രി​ക്കു​ക​യാ​ണെ​ന്ന് പി​ണ​റാ​യി​യു​ടെ പോ​ലീ​സ് തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും ബ​ൽ​റാം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

വി.​ടി. ബ​ൽ​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഇ​തു​പോ​ലു​ള്ള പാ​വ​ക​ളി​യ​ല്ല സം​സ്ഥാ​ന പോ​ലീ​സി​ൽ ആ​ദ്യം വേ​ണ്ട​ത്, നി​ഷ്പ​ക്ഷ​മാ​യും നീ​തി​പൂ​ർ​വ​ക​മാ​യും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ്.

കാ​സ​ർ​ഗോ​ഡ് കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഒ​രു ലോ​ക്ക​ൽ പീ​താം​ബ​ര​നി​ലേ​ക്ക് അ​ന്വേ​ഷ​ണം ഒ​തു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. പാ​ർ​ട്ടി പ​റ​യാ​തെ അ​യാ​ൾ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നാ​ണ് പീ​താം​ബ​ര​ന്‍റെ കു​ടും​ബം പ​റ​യു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം മു​ൻ​പു സ്ഥ​ല​ത്തു​വ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ നേ​രി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഉ​ദു​മ എം​എ​ൽ​എ കു​ഞ്ഞി​രാ​മ​ൻ അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണം.

കൊ​ല​പാ​ത​ക ദി​വ​സം 15000 ലേ​റെ​പ്പേ​ർ പ​ങ്കെ​ടു​ത്ത പെ​രു​ങ്ക​ളി​യാ​ട്ട സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന എം​എ​ൽ​എ കു​ഞ്ഞി​രാ​മ​ൻ എ​ന്തു​കൊ​ണ്ടാ​ണ് അ​വ​സാ​ന നി​മി​ഷം പി​ൻ​വാ​ങ്ങി​യ​തെ​ന്ന് കൂ​ടി അ​ന്വേ​ഷി​ക്ക​പ്പെ​ട​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ ജീ​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​സം നി​ന്ന് മോ​ചി​പ്പി​ച്ച​ത് ആ​രാ​ണ് എ​ന്നും വ്യ​ക്ത​മാ​വേ​ണ്ട​തു​ണ്ട്. ജീ​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ പോ​ലീ​സ് അ​വ​സ​രം ന​ൽ​കു​ക​യാ​ണ്.

മ​ല​യാ​ളി​ക​ൾ മു​ഴു​വ​ൻ ക​ഞ്ചാ​വ​ടി​ച്ച് ഇ​രി​ക്കു​ക​യാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സ് തെ​റ്റി​ദ്ധ​രി​ച്ച് ക​ള​യ​രു​ത്. കൊ​ന്ന​വ​ർ മാ​ത്ര​മ​ല്ല, കൊ​ല്ലി​ച്ച​വ​രും നി​യ​മ​ത്തി​നു മു​ന്നി​ൽ വ​ന്നേ പ​റ്റൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.