കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ബ​ബ​റി​യ​ക്കു മ​സ്തി​ഷ്ക്കാ​ഘാ​തം; ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റി
Thursday, February 21, 2019 3:53 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ബ​ബ​റി​യ​യെ മ​സ്തി​ഷ്ക്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭോ​പ്പാ​ലി​ലെ ചി​രാ​യു ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​ക​ൾ​ക്കു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ലയി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.