പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര ബു​ക്ക്ഡ്..! അ​ടു​ത്ത ര​ണ്ടു ത​വ​ണ​ത്തേ​ക്ക് നോ​ക്കെ​ണ്ടെ​ന്ന് ഫ​ഡ്നാ​വി​സ്
Thursday, February 21, 2019 6:33 AM IST
മും​ബൈ: അ​ടു​ത്ത ര​ണ്ട് ത​വ​ണ​ത്തേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​പ​ദം ബു​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ന​ട​ൻ രി​തേ​ശ് ദേ​ശ്മു​ഖി​ന്‍റെ ചോ​ദ്യ​ത്തി​നു ഉ​ത്ത​രം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ര​ത് പ​വാ​ർ, നി​തി​ൻ ഗ​ഡ്ഗ​രി തു​ട​ങ്ങി​യ​വ​രി​ൽ ആ​രാ​ണ് മ​ഹാ​രാ​ഷ്ട്ര‍​യി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ക എ​ന്ന​താ​യി​രു​ന്നു രി​തേ​ശ് ദേ​ശ്മു​ഖി​ന്‍റെ ചോ​ദ്യം. ഈ ​ചോ​ദ്യം അ​പ്ര​സ​ക്ത​മാ​ണെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് ഫ​ഡ്നാ​വി​സ് പ്ര​തി​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി പ​ദം ഇ​പ്പോ​ഴെ ബു​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മ​ല്ല. അ​തി​ന് അ​ടു​ത്ത 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​നു ഒ​ഴി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ഒ​രാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ താ​ൻ അ​തീ​വ​സ​ന്തു​ഷ്ട​നാ​യി​രി​ക്കു​മെ​ന്നും ഫ​ഡ്നാ​വി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും അ​സം​തൃ​പ്ത​രാ​ണെ​ന്ന വാ​ർ​ത്ത​യും അ​ദ്ദേ​ഹം ത​ള്ളി. ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യം മി​ക​ച്ച​താ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ന​സി​ലാ​ക്കും. അ​വ​ർ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശി​വ​സേ​ന​യു​ടെ മു​ൻ വി​മ​ർ​ശ​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. ക​ഴി​ഞ്ഞ​തു ക​ഴി​ഞ്ഞു, ഇ​നി പു​തി​യ തു​ട​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.