ഐ​എ​സ് യു​വ​തി​ക്ക് യു​എ​സി​ൽ തി​രി​കെ എ​ത്ത​ണം; ക​യ​റ്റി​പ്പോ​ക​രു​തെ​ന്ന് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ്
Thursday, February 21, 2019 7:58 AM IST
വാ​ഷിം​ഗ്ട​ൺ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ സി​റി​യ​യി​ലേ​ക്കു​പോ​യ യു​വ​തി​യെ തി​രി​കെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​ക്ക് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി.

അ​ല​ബാ​മ സ്വ​ദേ​ശി​യാ​യ ഇ​ര​പ​ത്തി​നാ​ലു​കാ​രി ഹു​ഡ മു​ത്താ​ന​യ്ക്കു യു​എ​സ് പൗ​ര​ത്വ​മി​ല്ലെ​ന്നും അ​തി​നാ​ൽ രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോം​പി​യോ പി​ന്നീ​ട് അ​റി​യി​ച്ചു. അ​ല​ബാ​മ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മു​ത്താ​ന ഇ​രു​പ​താം വ​യ​സി​ലാ​ണ് സി​റ​യ​യി​ലേ​ക്കു​പോ​യ​ത്. തു​ർ​ക്കി​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ​പോ​കു​ന്നെ​ന്ന് വീ​ട്ടി​ൽ അ​റി​യി​ച്ചാ​ണ് മു​ത്താ​ന സി​റ​യ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ത്താ​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക‍​യാ​ണ്. മു​ത്താ​ന യു​എ​സ് പൗ​ര​യാ​ണ്. അ​വ​ർ​ക്ക് നി​യ​മ​സാ​ധു​ത‍​യു​ള്ള യു​എ​സ് പാ​സ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ ഷ​മീ​മ ബീ​ഗ​മെ​ന്ന യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നും ബ്രി​ട്ട​ൺ ത​ട​ഞ്ഞി​രു​ന്നു. പ്ര​സ​വ​ത്തി​നു ബ്രി​ട്ട​ണി​ൽ എ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച ഷ​മീ​മ​യെ ബ്രി​ട്ട​ൺ ത​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.