"​കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു ത​ള​ർ​ന്നു’; പ​രി​ത​പി​ച്ച് കേ​ജ​രി​വാ​ൾ
Thursday, February 21, 2019 6:45 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു ത​ള​ർ​ന്നെ​ന്നു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ൽ എ​എ​പി റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം. കോ​ണ്‍​ഗ്ര​സ് മ​ന​സി​ൽ​കാ​ണു​ന്ന​ത് എ​ന്താ​ണെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു കോ​ണ്‍​ഗ്ര​സി​നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു ഞ​ങ്ങ​ൾ ത​ള​ർ​ന്നു​ക​ഴി​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രേ സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് അ​വ​ർ​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. സ​ഖ്യം രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഡ​ൽ​ഹി​യി​ൽ നി​ല​വി​ലു​ള്ള ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യും- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കും എ​ന്ന​ത​ല്ല, മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും താ​ഴെ​യി​ക്കു​ക എ​ന്ന​താ​ണു വി​ഷ​യ​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റി​ന്‍റെ വ​സ​തി​യി​ൽ ചേ​ർ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ പൊ​തു​മി​നി​മം പ​രി​പാ​ടി സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഹു​ലി​നെ നേ​താ​ക്ക​ൾ നി​യോ​ഗി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.