പാ​ക്കി​സ്ഥാ​നെ​തി​രാ​യ ക്രി​ക്ക​റ്റ് മ​ത്സ​രം: കേ​ന്ദ്രം നി​ല​പാ​ട് പ​റ​യ​ട്ടെ​യെ​ന്ന് ബി​സി​സി​ഐ
Friday, February 22, 2019 4:19 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ബി​സി​സി​ഐ നേ​തൃ​യോ​ഗം. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​മെ​ടു​ക്ക​ട്ടെ​യെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട​റി​ഞ്ഞ ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ചെ​യ​ർ​മാ​ൻ വി​നോ​ദ് റാ​യ്, ഡ​യാ​ന എ​ഡു​ൾ​ജി, പു​തു​താ​യി നി​യ​മി​ത​നാ​യ ല​ഫ്.​ജ​ന​റ​ൽ. ര​വി തോ​ഗ്ഡെ എ​ന്നി​വ​ർ ഇ​ക്കാ​ര്യ​ത്തി​ലെ നി​ല​പാ​ട് ആ​ലോ​ചി​ക്കാ​ൻ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ലെ വി​യോ​ജി​പ്പും ആ​ശ​ങ്ക​ക​ളും അ​റി​യി​ച്ച് ഐ​സി​സി​ക്ക് ക​ത്ത​യ​ക്കു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

വ​രു​ന്ന ഐ​പി​എ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തെ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കാ​നും ബി​സി​സി​ഐ തീ​രു​മ​നാ​നി​ച്ചു. ഇ​തി​ന് ചെ​ല​വാ​കു​മാ​യി​രു​ന്ന തു​ക പു​ൽ​വാ​മ​യി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​സി​സി​ഐ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ലോ​ക​ക​പ്പി​ലും ക​ളി​ക്കി​ല്ലെ​ന്നും അ​ങ്ങ​നെ ഒ​രു മ​ത്സ​രം വേ​ണ്ടി വ​ന്നാ​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ന് മ​ത്സ​ര​ത്തി​ന്‍റെ പോ​യി​ന്‍റും ഫൈ​ന​ലി​ലാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് കി​രീ​ട​വും കി​ട്ടു​മെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി, ചേ​ത​ൻ ചൗ​ഹാ​ൻ, ഹ​ർ​ഭ​ജ​ൻ സിം​ഗ് തു​ട​ങ്ങി​യ​വ​ർ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.