തി​രു​വ​​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Friday, February 22, 2019 7:01 PM IST
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു. 55 ല​ക്ഷം രൂ​പ കു​ടി​ശി​ക​യു​ള്ള​തി​നാ​ലാ​ണ് പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ന്നാണ് റെ​യി​ൽ​വേയുടെ വിശദീകരണം. പ​ണം അ​ട​ച്ചാ​ൽ പ​ര​സ്യം പു​നഃ​സ്ഥാ​പി​ക്കാം. റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഏ​ജ​ൻ​സി പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. റെ​യി​ൽ​വേ​യു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം ക​രാ​റു​കാ​ര​നാ​ണ് പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കി​യ​തെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത​തി​നെ​തി​രെ എ. ​സ​മ്പ​ത്ത് എം​പി​യു​ടെ​യും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.

പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്ന് ഏ​ജ​ൻസി വ്യ​ക്ത​മാ​ക്കി ആ​റു മാ​സ​ത്തെ തു​ക കു​ടി​ശി​ക​യു​ണ്ടെ​ന്നും ഏ​ജ​ൻ​സി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.