ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Friday, February 22, 2019 7:34 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ൾ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സി​പി​എം പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ. ​പീ​താം​ബ​ര​ന്‍റെ സു​ഹൃ​ത്തു​ക​ളാ​ണ് എ​ല്ലാ പ്ര​തി​ക​ളെ​ന്നും പോ​ലീ​സ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. കൃ​പേ​ഷി​നെ ആ​ദ്യം വെ​ട്ടി​യ​ത് മൂ​ന്നാം പ്ര​തി സു​രേ​ഷാ​ണെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ലാ​യെ​ന്ന് എ​സ്പി ജ​യിം​സ് പ​റ​ഞ്ഞു. കേ​സ് ഞാ​യ​റാ​ഴ്ച ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ൽ പീ​താം​ബ​ര​നെ​യും സു​രേ​ഷി​നെ​യും കൂ​ടാ​തെ ഗി​ജി​ൻ, അ​നി​ൽ, ശ്രീ​രാ​ഗ്, അ​ശ്വി​ൻ, സ​ജി ജോ​ർ​ജ് എ​ന്നീ​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.