നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചെ​റു​കി​ട വൈ​ദ്യു​ത ലൈ​നു​ക​ളെ​ല്ലാം ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി മ​ണി
Friday, February 22, 2019 9:43 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചെ​റു​കി​ട വൈ​ദ്യു​ത ലൈ​നു​ക​ളെ​ല്ലാം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ചെ​റു​കി​ട ലൈ​നു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ലും വൈ​ദ്യു​തി പ്ര​ശ്നം മാ​റു​ക​യി​ല്ല. അ​തി​നാ​ൽ 1,000 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ്ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും വൈ​ദ്യു​ത ബോ​ർ​ഡി​ന്‍റെ​യും ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ 100 മെ​ഗാ​വാ​ട്ടി​ൽ അ​ധി​കം സൗ​രോ​ർ​ജ്ജം ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ർ​ധി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സേവനം വൈദ്യുത മേഖലയിൽ നൽകുന്ന നമ്മുടെ സംസ്ഥാനത്ത് ആവശ്യമുള്ളതിന്‍റെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അ​തി​നാ​ൽ സൗ​രോ​ർ​ജ്ജ യൂ​ണി​റ്റു​ക​ൾ കൂ​ടാ​തെ ഇ​ടു​ക്കി​യി​ൽ ര​ണ്ടാം​ഘ​ട്ട പ​വ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ല​ക്ഷ്യം. ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.