കോഴിക്കോട്ട് ഗ്യാലറി തകർന്നു 30 പേർക്ക് പരിക്ക്
Friday, February 22, 2019 11:09 PM IST
കോഴിക്കോട്: കടലുണ്ടിയിൽ ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗ്യാലറി തകർന്നു വീണ് 30 പേർക്ക് പരിക്ക്. കടലുണ്ടിയിലെ സന്ധ്യാ മിനി സ്റ്റേഡിയത്തിലായിരുന്നു സംഭവം. താൽക്കാലികമായി നിർമിച്ച ഗ്യാലറിയാണ് തകർന്നുവീണത്.

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടീം കടലുണ്ടി സംഘടിപ്പിച്ച സെവൻസ് ടൂർണമെന്‍റിലെ ഫൈനൽ മൽസരം ആരംഭിക്കുന്നതിനു മുൻപായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.