ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ന്ന് ട്രം​പ്
Saturday, February 23, 2019 3:04 AM IST
വാ​ഷിം​ഗ്ട​ണ്‍: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം വ​ള​രെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞ​താ​യി എ​എ​ഫ്പി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേ​ര​ത്തേ, പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചും ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ക്കു പി​ന്തു​ണ ആ​വ​ർ​ത്തി​ക്കു​ന്ന​താ​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു​എ​ൻ ര​ക്ഷാ​സ​മി​തി​യും അ​പ​ല​പി​ച്ചു. അ​ത്യ​ന്തം നി​ന്ദ്യ​വും ഹീ​ന​വു​മാ​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് 15 അം​ഗ​ര​ക്ഷാ​സ​മി​തി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.