പൂ​ന​യി​ൽ കാ​ഷ്മീ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം
Saturday, February 23, 2019 4:47 AM IST
പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ കാ​ഷ്മീ​രി​ൽ​നി​ന്നു​ള്ള യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം കാ​ഷ്മീ​രി​ക​ൾ​ക്കു നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദ​ഹ​ര​ണ​മാ​യി പൂ​ന​യി​ലെ ആ​ക്ര​മ​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജി​ബ്രാ​ൻ നി​സാ​റി​നെ ആ​ക്ര​മി​ച്ച​ത്. ഇ​ദ്ദേ​ഹം പൂ​ന​യി​ൽ പ​ത്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. നി​സാ​റി​നെ കാ​ഷ്മീ​രി​ലേ​ക്ക് തി​രി​കെ അ​യ​ക്ക​ണ​മെ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ത​നി​ക്കു നേ​രെ ന​ട​ന്ന​തെ​ന്ന് നി​സാ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത് റോ​ഡി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണി​തെ​ന്നും പു​ൽ​വാ​മ​യു​മാ​യി ബ​ന്ധ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ്.

വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പൂ​ന​യി​ലെ താ​ലി​ക് റോ​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 10.45 ന് ​ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് നി​സാ​ർ പ​റ​യു​ന്നു. സി​ഗ്ന​ലി​ൽ ബൈ​ക്ക് നി​ർ​ത്തി​യി​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പി​ന്നി​ൽ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഹോ​ൺ മു​ഴ​ക്കു​ക​യും മു​ന്നോ​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ബൈ​ക്കി​ന്‍റെ ഹി​മാ​ച​ൽ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​ൻ ശ്ര​ദ്ധി​ച്ച അ​ക്ര​മി​ക​ൾ ഹി​മാ​ച​ലി​ലേ​ക്ക് പോ​കാ​ൻ ആ​ക്രോ​ശി​ച്ചു. താ​ൻ കാ​ഷ്മീ​രി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ബൈ​ക്കി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ബൈ​ക്ക് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി നി​സാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.