ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം ദുരൂഹമെന്ന് മേ​യ​ർ: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എംഎൽഎ
Saturday, February 23, 2019 10:38 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന്‌‌ കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ നാ​ല് ഭാ​ഗ​ത്തു നി​ന്നും ഇ​പ്പോ​ൾ തീ ​പ​ട​ർ​ന്നി​ട്ടു​ണ്ട് എ​ന്ന​ത് സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണോ എ​ന്ന സം​ശ​യ​ത്തി​ന് ബ​ല​മേ​കു​ന്നു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​ത് ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ​പ് ഇ​തേ രീ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് മേ​യ​ർ ആ​രോ​പി​ച്ചു. ഇ​ത്ത​വ​ണ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​ടി.​തോ​മ​സ് എം​എ​ൽ​എ​യും രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വും ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​വു​മെ​ല്ലാം ദു​രൂ​ഹ​ത​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും സം​സ്ഥാ​ന​ത്തെ മ​റ്റ് സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മം ഇ​തി​ലു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.