മാ​ട​മ്പി​ത്ത​രം ഇ​ങ്ങോ​ട്ട് വേ​ണ്ട...​ എ​ൻ​എ​സ്എ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ടി​യേ​രി
Saturday, February 23, 2019 11:42 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മാ​ട​മ്പി​ത്ത​രം എ​ൻ​എ​സ്എ​സ് മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്നും മാ​ട​മ്പി​ക​ളു​ടെ പി​ന്നാ​ലെ പോ​കേ​ണ്ട അ​വ​സ്ഥ സി​പി​എ​മ്മി​നി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ത​മ്പ്രാ​ക്ക​ളു​ടെ നി​ല​പാ​ടാ​ണ് എ​ൻ​എ​സ്എ​സി​നെ​ന്നും കോ​ടി​യേ​രി തു​റ​ന്ന​ടി​ച്ചു. ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കേ​ണ്ട ഗ​തി​കേ​ട് സി​പി​എ​മ്മി​നി​ല്ല. ശ​ബ​രി​മ​ല​യി​ലെ എ​ൻ​എ​സ്എ​സ് നി​ല​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​കൂ​ല​മാ​വി​ല്ല- കോ​ടി​യേ​രി പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സി​ലെ സാ​ധാ​ര​ണ​ക്കാ​ർ സി​പി​എ​മ്മി​ന് ഒ​പ്പ​മാ​ണെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ആ​രു​മാ​യും ച​ര്‍​ച്ച​ക്കി​ല്ലെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ൻഎ​സ്എ​സ് നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ൽ​ക്കും. തി​രു​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ടി​യേ​രി രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.