മു​ഖ്യ​മ​ന്ത്രി പെ​രി​യ​യി​ലെ​ത്താ​ഞ്ഞ​ത് കോ​ൺ​ഗ്ര​സ് നി​സ​ഹ​ക​ര​ണം മൂ​ല​മെ​ന്ന് പി.​ക​രു​ണാ​ക​ര​ൻ എം.​പി
Saturday, February 23, 2019 12:27 PM IST
കാ​സ​ർ​കോ​ട്: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് സി​പി​എം നേ​താ​വ് പി. ​ക​രു​ണാ​ക​ര​ൻ എം​പി. ക​ല്യോ​ട്ട് അ​ക്ര​മ​ത്തി​നി​ര​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു ക​രു​ണാ​ക​ര​നു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സം​ഘം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും ക​രു​ണാ​ക​ര​ൻ ആ​രോ​പി​ച്ചു.

ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തെ സി​പി​എം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ലെ പാ​ർ​ട്ടി​യു​ടെ സ​മീ​പ​നം മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.