പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല​യു​ണ്ടോ​യെ​ന്ന് നോ​ക്ക​ട്ടെ... വി​മ​ർ​ശി​ച്ച് മോ​ദി
Saturday, February 23, 2019 3:41 PM IST
ജയ്പൂർ: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ വീണ്ടും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ സംഭവം പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണെന്ന് മോദി പറഞ്ഞു.

പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാൻ ചുമതലയേറ്റപ്പോൾ താൻ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നു- മോദി വ്യക്തമാക്കി.

അന്ന് ഇമ്രാൻ ഖാൻ പറഞ്ഞത് അദ്ദേഹം പറയുന്ന വാക്കുകളിൽ ഉറച്ച് നിൽക്കുമെന്നായിരുന്നു. പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് പരിശോധിക്കപ്പെടുന്ന സമയമാണിത്. പാക് പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തുമോ എന്നാണ് നോക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ പോരാട്ടം ഭീകരവാദത്തോടും മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തികളോടുമാണ്. രാജ്യത്തിന്‍റെ പോരാട്ടം കാഷ്മീരിനു വേണ്ടിയാണ് അല്ലാതെ കാഷ്മിരിനോ കാഷ്മീരികൾക്കോ എതിരായല്ലെന്നും അത് ജനങ്ങൾ മനസിലാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പുൽവാമ ആക്രമണത്തിനു പിന്നാലെ വിവിധയിടങ്ങളിൽ കാഷ്മീരി വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അക്രമങ്ങളെയും പ്രധാനമന്ത്രി വിമർശിച്ചു. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.