ഇ​ര​ട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, February 23, 2019 4:09 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ്. സി​ബി​ഐ അ​ല്ലാ​തെ മ​റ്റാ​ര് അ​ന്വേ​ഷി​ച്ചാ​ലു് കേ​സ് തെ​ളി​യി​ല്ലെ​ന്നു​റ​പ്പാ​ണെ​ന്നും ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ര​ല്ല കോ​ൺ​ഗ്ര​സു​കാ​ർ. മൂ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് അ​ടു​ത്ത​ടു​ത്ത് ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​ത്. ഇ​തി​നെ​തി​രാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​രു​മെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മ​വു​മാ​യി മാ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്ല​ത്തി​ൽ സ്മൃ​തി യാ​ത്ര ന​ട​ത്തു​മെ​ന്ന് ഡീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് യാ​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.