യു​പി​യി​ൽ വ്യാപാര​ സ്ഥാ​പ​ന​ത്തി​ൽ സ്ഫോ​ട​നം; പ​ത്ത് പേ​ർ മ​രി​ച്ചു
Saturday, February 23, 2019 5:22 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റോ​ത്ത ബ​സാ​റി​ൽ വ്യാപാര​ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ലി​യാ​ർ മ​ൻ​സൂ​രി എ​ന്ന​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​യാ​ളും മ​രി​ച്ച​താ​യാ​ണ് വി​വ​രം. മ​ൻ​സൂ​രി​യു​ടെ ക​ട​യു​ടെ പി​ന്നി​ൽ ഇ​യാ​ളു​ടെ മ​ക​ൻ കാ​ർ​പെ​റ്റ് ക​ന്പ​നി ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

മ​ന്‍​സൂ​രി അ​ന​ധി​കൃ​ത​മാ​യി പ​ട​ക്ക​നി​ര്‍​മാ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​താ​ണോ സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.