അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി
Saturday, February 23, 2019 5:40 PM IST
പാ​റ്റ്ന: ബി​ഹാ​ർ മു​സാ​ഫ​ർ​പു​രി​ലെ മോ​കാ​മ​യി​ലു​ള്ള അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഏ​ഴ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഇ​തി​ൽ നാ​ല് പേ​ർ മു​സാ​ഫ​ർ​പൂ​ർ അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​രാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് ഇ​വ​രെ കാ​ണാ​താ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലെ ഗ്രി​ൽ മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.