മ​ല​പ്പു​റം തീ​പി​ടി​ത്തം; പ്ര​ദേ​ശ​ത്തുനിന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു
Saturday, February 23, 2019 6:45 PM IST
എ​ട​വ​ണ്ണ: മ​ല​പ്പു​റ​ത്ത് എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. പൊ​ട്ടി​ത്തെ​റി​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്.

തീ​പി​ടി​ച്ച് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടി​ട്ടും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഫ​യ​ർ എൻജിനു​ക​ൾ സ്ഥ​ല​ത്തെ​ത്തി​ച്ച് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഭൂ​ഗ​ര്‍​ഭ അ​റ​ക​ളി​ല്‍ സൂ​ക്ഷി​ച്ച പെ​യി​ന്‍റും അ​നു​ബ​ന്ധ ഉ​ല്‍​പ​ന്ന​ങ്ങ​ളും തീ​പി​ടി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ഗോ​ഡൗ​ണി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ച​താ​യാ​ണ് വി​വ​രം.

ഷോ​ര്‍​ട്ട്സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.