ജീവിതം വഴിമുട്ടി; സുമനസുകളുടെ സഹായം തേടി ജോയിയും ആശയും
Saturday, February 23, 2019 7:52 PM IST
കോ​ട്ട​യം: അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ദു​രി​ത​ത്തി​ലാ​യ നി​ർ​ധ​ന കു​ടും​ബം സ​ഹാ​യ​ത്തി​നാ​യി കൈ​നീ​ട്ടു​ന്നു. കോ​ട്ട​യം മോ​നി​പ്പ​ള്ളി ഉ​റു​മ്പ​നാ​നി​ക്ക​ൽ ജോ​യി മ​ത്താ​യി​യും ഭാ​ര്യ ആ​ശ ജോ​യി​യു​മാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

മ​രം​വെ​ട്ടു​കാ​ര​നാ​യി​രു​ന്ന ജോ​യി ജോ​ലി​ക്കി​ടെ മ​ര​ത്തി​ൽ നി​ന്നു താ​ഴെ വീ​ണ​തോ​ടെ​യാ​ണ് ആ ​കു​ടും​ബ​ത്തി​ൽ ദു​രി​ത​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. അ​ര​യ്ക്ക് താ​ഴേ​ക്ക് ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ ജോ​യി​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ന്ന ജോ​യി​യെ ഷു​ഗ​ർ, ഹെ​ർ​ണി​യ, അ​പ്പ​ൻ​ഡി​സൈ​റ്റി​സ്, ബെ​ഡ് സോ​ർ, യൂ​റി​ന​റി ഇ​ൻ​ഫ​ക്‌​ഷ​ൻ എ​ന്നി​വ​യും വ​ല​യ്ക്കു​ന്നു.

ഭാ​ര്യ ആ​ശ​യു​ടെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത​തി​നാ​ൽ ഇ​വ​ർ​ക്ക് ജോ​ലി​ക്കു പോ​കാ​നും സാ​ധി​ക്കു​ന്നി​ല്ല. പ്ല​സ്ടു​വി​ലും ആ​റാം​ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളാ​ണ് ഈ ​ദ​മ്പ​തി​ക​ൾ​ക്കു​ള്ള​ത്. ഇ​വ​രു​ടെ തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നും കു​ടും​ബ​ത്തി​നാ​കു​ന്നി​ല്ല. സാ​മ്പ​ത്തി​ക​ഞെ​രു​ക്ക​വും മാ​താ​പി​താ​ക്ക​ളു​ടെ അ​നാ​രോ​ഗ്യ​വും മൂ​ലം പ​ഠ​നം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജോ​യി​യു​ടെ ചി​കി​ത്സാ ചി​ല​വി​നു പ​ണം ക​ണ്ടെ​ത്താ​ൻ മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ടും​ബം സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തീ​ക്ഷ​യോ​ടെ കൈ​നീ​ട്ടു​ക​യാ​ണ്.

ജോ​യി​ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​മ്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​മ്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് വ​ഴി​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.