ആ​സാം വ്യാ​ജ​മ​ദ്യ ദു​ര​ന്തം; മ​ര​ണം 102 ആ​യി
Saturday, February 23, 2019 9:11 PM IST
ഗോ​ലാ​ഘ​ട്ട്: ആ​സാ​മി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 102 ആ​യി. 350 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട്, ജോ​ർ​ഹ​ട്ട് ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ൾ മ​രി​ച്ച​ത്. ഗോ​ലാ​ഘ​ട്ടി​ൽ 59 പേ​രും ജോ​ർ​ഹ​ട്ടി​ൽ 43 പേ​രു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ നി​ര​വ​ധി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഗോ​ലാ​ഘ​ട്ടി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 15,000 ലി​റ്റ​ർ മ​ദ്യം വി​ത​ര​ണം ചെ​യ്തു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡു ചെ​യ്തു. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് 50,000 രൂ​പ​യും ന​ൽ​കും. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.