സൈന്യത്തിനെതിരെ സന്ദേശം; യുപിയിൽ കാഷ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
Sunday, February 24, 2019 1:33 AM IST
ബ​റേ​ലി: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നെ​തി​രേ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​പി​യി​ൽ മൂ​ന്നു കാ​ഷ്മീ​രി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദേ​ശ​ദ്രോ​ഹ​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

റൂ​ർ​ക്കി​യി​ലെ ക്വൗ​ണ്ടം ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. സൈ​ന്യ​ത്തി​നെ​തി​രേ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.