അ​മേ​രി​ക്ക​യി​ലെ പാ​ക് കോ​ൺ​സു​ലേ​റ്റി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Sunday, February 24, 2019 4:40 AM IST
ഹൂ​സ്റ്റ​ൺ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​ണ​ത്തി​ന്‍റെ പശ്ചാത്തലത്തിൽ അ​മേ​രി​ക്ക​യി​ലെ പാ​ക് കോ​ൺ​സു​ലേ​റ്റി​നു മു​ന്നി​ൽ ഇ​ന്ത്യ​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ഹൂ​സ്റ്റ​ണി​ലെ പാ​ക് കോ​ൺ​സു​ലേ​റ്റി​നു മു​ന്നി​ലാ​ണ് ഇ​രു​ന്നൂ​റോ​ളം ഇ​ന്ത്യ​ക്കാ​ർ അ​ണി​നി​ര​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ജെ​യ്ഷെ മു​ഹ​മ്മ​ദി​നും ത​ല​വ​ൻ മ​സൂ​ദ് അ​സ്ഹ​റി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​ന്ത്യ​ൻ പ​താ​ക​യും പാ​ക‌് വി​രു​ദ്ധ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ‌് പ്ര​തി​ഷേ​ധ​ക്കാ​രെ​ത്തി​യ​ത‌്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.