എ​ട​വ​ണ്ണ​യി​ൽ ക​ത്തി​ന​ശി​ച്ച പെ​യി​ന്‍റ് ഗോ​ഡൗ​ണി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സി​ല്ല
Sunday, February 24, 2019 6:57 AM IST
എ​ട​വ​ണ്ണ: മ​ല​പ്പു​റം തൂ​വ​ക്കാ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ൽ ക​ത്തി​ന​ശി​ച്ച പെ​യി​ന്‍റ് ഗോ​ഡൗ​ണ്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് പോലും ഇ​ല്ലാ​തെ​യെ​ന്ന് റി​പ്പോ​ർ​ട്ട്. സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​മു​ണ്ടെ​ന്ന ഉ​ട​മ​യു​ടെ അ​വ​കാ​ശം ക​ള്ള​മാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു ത​ര​ത്തി​ലു​മു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലും ഗോ​ഡൗ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ല്ലി​ങ്ങ​ത്തൊ​ടി​യി​ലെ പി.​പി. ഇ​ല്യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ഹ്‌​മ​ത്ത് പെ​യി​ന്‍റ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​പ​ട​ർ​ന്ന​ത്.

പെ​യി​ന്‍റ്, സീ​ല​ർ, തി​ന്ന​ർ തു​ട​ങ്ങി​യ​വ സൂ​ക്ഷി​ച്ച ഗോ​ഡൗ​ണി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വീ​ടു​ക​ളി​ലു​ള്ള ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.