ആം​ആ​ദ്മി നേ​താ​വി​ന് വെ​ടി​യേ​റ്റു
Thursday, March 14, 2019 11:01 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി നേ​താ​വി​ന് വെ​ടി​യേ​റ്റു. പ​ട്യാ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചേ​ത​ൻ സിം​ഗി​നാ​ണ് വെ​ടി​യേ​റ്റ​ത്. അ​ജ്ഞാ​ത സം​ഘം ചേ​ത​ൻ സിം​ഗി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ന് വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ അ​മൃ​ത്സ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചേ​ത​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഒ​രു സം​ഘം യു​വാ​ക്ക​ൾ പാ​ട്ടി​യി​ൽ​നി​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ചേ​ത​ൻ സിം​ഗാ​ണ് ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നും പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ​യും ചേ​ത​നു നേ​രെ നി​റ​യൊ​ഴി​ച്ച​വ​രെ​യും ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ആം​ആ​ദ്മി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.