മും​ബൈ​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത് വെ​റും ആ​റു മാ​സം മു​ന്പ് "​ഫി​റ്റ്ന​സ്’ ന​ൽ​കി​യ ന​ട​പ്പാ​ലം
Friday, March 15, 2019 10:01 AM IST
മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ് (സി​എ​സ്എം​ടി) റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​പ​ക​ട​മു​ണ്ടാ​ക്കി​യ ന​ട​പ്പാ​ല​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് ആ​റും മാ​സം മു​ന്പ്. ര​ണ്ടു വ​ർ​ഷം മു​ന്പ് മു​നി​സി​പ്പാ​ലി​റ്റി നി​യോ​ഗി​ച്ച ക​രാ​റു​കാ​രു​ടെ സം​ഘം പാ​ല​ങ്ങ​ളും സ​ബ്വേ​ക​ളും ആ​കാ​ശ​പ്പാ​ത​ക​ളും പ​രി​ശോ​ധി​ച്ച് ആ​റും മാ​സം മു​ന്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ പാ​ല​ത്തി​നും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്.

ഈ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബി​എം​സി ക​മ്മീ​ഷ​ണ​ർ അ​ജോ​യ് മേ​ത്ത പ​റ​ഞ്ഞു. 35 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ന​ട​പ്പാ​ലം 2010-11 കാ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു. 2016-ൽ ​സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​ക്കു കീഴി​ൽ പാ​ല​ത്തി​ൽ മി​നു​ക്കു​പ​ണി​ക​ൾ ന​ട​ത്തി.

2016-ൽ ​മും​ബൈ പ്രാ​ന്ത​ത്തി​ൽ വ​ൻ പാ​ലം ത​ക​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്തെ പാ​ല​ങ്ങ​ൾ ഓ​ഡി​റ്റ് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​ത് നീ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ മാ​ത്ര​മാ​ണ് ഈ ​റി​പ്പോ​ർ​ട്ട് സി​വി​ക് ക​മ്മീ​ഷ​ണ​ർ​ക്കു സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അ​ന്ധേ​രി​യി​ലെ ഗോ​ഖ​ലെ പാ​ലം ത​ക​ർ​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു.

സി​എ​സ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യും ആ​സാ​ദ് മൈ​താ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ല​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ത​ക​ർ​ന്ന​ത്. ത​ക​ർ​ന്നു വീ​ണ ന​ട​പ്പാ​ലം ക​സ​ബ് പാ​ലം എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ ​സ​മ​യ​ത്ത് അ​ജ്മ​ൽ ക​സ​ബ് ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​രുന്ന​തി​നാ​ലാ​ണ് ഈ ​പേ​ര് വീ​ണ​ത്.

ആ​റു പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. 33 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. അ​പ​ക​ടം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.