പ്ര​മോ​ദ് സാ​വ​ന്ത് ഗോ​വ മു​ഖ്യ​മ​ന്ത്രി; ര​ണ്ടു ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം
Monday, March 18, 2019 7:34 PM IST
പ​നാ​ജി: അ​ന്ത​രി​ച്ച മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നാ​യി ബി​ജെ​പി​യു​ടെ പ്ര​മോ​ദ് സാ​വ​ന്ത് ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​ന്ന് രാ​ത്രി 11ഓടെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ര​ണ്ട് ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ മ​ര​ണ​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ഗോ​വ​യി​ല്‍ അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ ക​രു​നീ​ക്ക​ങ്ങ​ളു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പ​രീ​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​നാ​ജി​യി​ൽ എ​ത്തി. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും ഗ​ഡ്ക​രി രാ​ത്രി ത​ന്നെ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ സ്പീക്കറായ പ്ര​മോ​ദ് സാ​വ​ന്തി​നെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ ഉ​റ​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി​യി​ലെ സു​ധി​ൻ ധ​വാ​ലി​ക​റും ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി​യി​ലെ വി​ജ​യ് സ​ര്‍​ദേ​ശാ​യി​യും മു​ഖ്യ​മ​ന്ത്രി പ​ദം ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രേ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ ബി​ജെ​പി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. അ​തേ​സ​മ​യം, ര​ണ്ടു ഘ​ട​ക​ക​ക്ഷി എം​എ​ൽ​എ​മാ​ർ ഇ​പ്പോ​ഴും ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. മ​ന്ത്രി​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് എം​ജി​പി എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പു​തി​യ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി എം​എ​ൽ​എ ഫ്രാ​ൻ​സി​സ് ഡി​സൂ​സ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ 40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 13 ആ​യി. ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ശ​നി​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് ഗോ​വ ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ​യ്ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യാ​യ ദി​ഗം​ബ​ർ കാ​മ​ത്തി​നെ പാ​ർ​ട്ടി​യി​ലെ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ബി​ജെ​പി നീ​ക്കം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും താ​ൻ കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​ണെ​ന്നും കാ​മ​ത്ത് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.