ജ​യ​രാ​ജ​നെ​തി​രേ മു​ല്ല​പ്പ​ള്ളി?; അ​ന്തി​മ തീ​രു​മാ​നം രാ​ഹു​ലി​ന്‍റെ കോ​ർ​ട്ടി​ൽ; പ്ര​ഖ്യാ​പ​നം ഇ​ന്ന്
Tuesday, March 19, 2019 9:18 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് പു​റ​ത്തു​വി​ടും. ത​ർ​ക്ക​വും പ്ര​തി​സ​ന്ധി​യും വ​യ​നാ​ട്ടി​ൽ​നി​ന്നു വ​ട​ക​ര​യി​ലേ​ക്കു മാ​റി​യ​തോ​ടെയാണു പ്ര​ഖ്യാ​പ​നം വീ​ണ്ടും നീ​ണ്ട​ത്.

ഇടത് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​യെ​ടു​പ്പു​ള്ള ഒ​രു നേ​താ​വ് വ​ട​ക​ര​യി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന​താ​ണ് പാ​ർ​ട്ടി​യി​ലെ പൊ​തു​വി​കാ​രം. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ൻ കെ​പി​സി​സി അധ്യക്ഷൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മാ​ണ്.

എ​ന്നാ​ൽ, ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​നെ അ​റി​യി​ച്ചു. ടി.സി​ദ്ദി​ക്ക് വ​യ​നാ​ടും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​ല​പ്പു​ഴ​യി​ലും അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ലും മ​ത്സ​രി​ക്കും എ​ന്ന​താ​ണു നി​ല​വി​ലെ നി​ല.

ശ​നി​യാ​ഴ്ച രാ​ത്രി ആ​ദ്യം പ​തി​മൂന്ന് പേ​രു​മാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക വ​ട​ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ന്ത്ര​ണ്ട് പേ​രു​ക​ളി​ൽ ഒ​തു​ങ്ങി​യ​ത്. പി​ന്നീ​ട് ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ വ​യ​നാ​ടിനെ ചൊല്ലിയുള്ള തർക്കത്തിൽ തീരുമാനം നീണ്ടുപോയി.

വ​യ​നാ​ട് തർക്കം ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി​യി​ലെ​ത്തി നേ​രി​ട്ടു ച​ർ​ച്ച ചെ​യ്തി​ട്ടു മാ​ത്രം തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു കെ​പി​സി​സി. തിങ്കളാഴ്ച ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി​യി​ലെ​ത്തി​യ​തോ​ടെ വ​യ​നാ​ട് സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണയായി.

എ​ന്നാ​ൽ, അ​നി​ശ്ചി​ത​ത്വം വ​ട​ക​ര​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ൽ ശ​ക്ത​നാ​യ ഒ​രാ​ൾ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ച്ഛാ​യ പാ​ടേ ത​ക​രും എ​ന്ന നി​ല​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡി​ലേ​ക്കും എ​ത്തി.

വ​ട​ക​ര​യി​ലേ​ക്കു മൂ​ന്നു പേ​രു​ക​ൾ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ തിങ്കളാഴ്ച രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ സം​സ്ഥാ​ന​ത്തെ ത​ല​യെ​ടു​പ്പു​ള്ള നേ​താ​വും പു​തു​മു​ഖ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ഹു​ൽ ഗാ​ന്ധി ക​ർ​ണാ​ട​ക​ത്തി​ൽ ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യോ തീ​രു​മാ​ന​മോ ഉ​ണ്ടാ​യി​ല്ല. രാ​ത്രി പ​ത്ത​ര​യോ​ടെ മാ​ത്ര​മാ​ണ് രാ​ഹു​ൽ തി​രി​ച്ചു ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ ഉ​റ​പ്പെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ ഷാ​നി​മോ​ൾ ഉ​സ്മാ​നും ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.