മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കി​ല്ല: ഗെ​ലോ​ട്ട്
Tuesday, March 19, 2019 5:58 PM IST
ജ​യ്പു​ർ: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൻ ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ന​ട​ന്നേ​ക്കി​ല്ലെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്. പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഗെ​ലോ​ട്ടി​ന്‍റെ പ്ര​തി​ക​ര​ണം. മോ​ദി വീ​ണ്ടും അ​ധി​കാ​രം പി​ടി​ച്ചാ​ൽ ചൈ​ന, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പാ​ത​യി​ൽ ഇ​ന്ത്യ​യും നീ​ങ്ങു​മെ​ന്ന് ഗെ​ലോ​ട്ട് പ​റ​യു​ന്നു.

ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. ചൈ​ന​യി​ലെ​യും റ​ഷ്യ​യി​ലെ​യും പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്നേ​ക്കാം, ചി​ല​പ്പോ​ൾ ന​ട​ക്കാ​തി​രി​ക്കാം- ഗെ​ലോ​ട്ട് പ​റ​ഞ്ഞു.

ഈ ​മ​നു​ഷ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ൻ എ​ന്തും ചെ​യ്യും. പാ​ക്കി​സ്ഥാ​നു​മാ​യി യു​ദ്ധം ചെ​യ്യാ​ൻ പോ​ലും ചി​ല​പ്പോ​ൾ ത​യാ​റാ​കും. അ​ത് ഒ​രു ന​ല്ല കാ​ര്യ​മ​ല്ല. മോ​ദി​യു​ടെ മ​ന​സി​ൽ എ​ന്താ​ണെ​ന്ന് അ​മി​ത് ഷാ​യ്ക്കു​പോ​ലും അ​റി​യി​ല്ല- ഗെ​ലോ​ട്ട് കു​റ്റ​പ്പെ​ടു​ത്തി. വി​ദേ​ശ​യാ​ത്ര​ക​ളി​ൽ വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ രാ​ഷ്ട്രീ​യ പി​ന്തു​ണ ആ​ർ​ജി​ക്കാ​ൻ മോ​ദി എം​ബ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചെ​ന്നും ഗെ​ലോ​ട്ട് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.