പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു വോ​ട്ട​ഭ്യ​ര്‍​ഥ​ന; കേ​ന്ദ്ര​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ​യ്ക്കെ​തി​രേ കേ​സ്
Tuesday, March 19, 2019 6:50 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച കേ​ന്ദ്ര​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ​യ്ക്കെ​തി​രേ കേ​സ്. ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ വോ​ട്ട് ചോ​ദി​ച്ച​തി​നാ​ണു കേ​സ്.

ശ​നി​യാ​ഴ്ച റാ​ഞ്ചി ഐ​ഐ​എ​മ്മി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് സി​ൻ​ഹ, പ്ര​സം​ഗ​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നി​ങ്ങ​ളു​ടെ ന്ധ​അ​നു​ഗ്ര​ഹാ​ശി​സു​ക​ൾ’ വേ​ണ​മെ​ന്ന് സി​ൻ​ഹ വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് റാ​ഞ്ചി​യി​ലെ ഖേ​ൽ​ഗാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.

ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി​യാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി​യാ​യ സി​ൻ​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.