പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 2000 രൂ​പ യോ​ഗി​ക്കു മ​ട​ക്കി​ന​ൽ​കി ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ൻ
Tuesday, March 19, 2019 8:13 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ നി​ന്നു ല​ഭി​ച്ച 2000 രൂ​പ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥി​നു തി​രി​കെ ന​ൽ​കി ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ന്‍റെ പ്ര​തി​ഷേ​ധം. ആ​ഗ്ര​യി​ൽ നി​ന്നു​ള്ള ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി​ക്കാ​ര​നാ​യ പ്ര​ദീ​പ് ശ​ർ​മ​യാ​ണ് സ​മ്മാ​നം തി​രി​കെ ന​ൽ​കി​യ​ത്. ക​ട​ക്കെ​ണി​യി​ലാ​യ ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്കു സ​ഹാ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ദ​യാ​വ​ധം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ്ര​ദീ​പ് ശ​ർ​മ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഉ​രു​ള​ക്കി​ഴ​ങ്ങ് കി​ലോ​ഗ്രാ​മി​നു ര​ണ്ടു രൂ​പ പോ​ലും വി​ല​കി​ട്ടാ​തെ​യാ​ണ് ത​ന്‍റെ വി​ള​ക​ൾ വി​റ്റു​പോ​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ പ്ര​ദീ​പ് ശ​ർ​മ ത​ന്‍റെ ദു​ര​വ​സ്ഥ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 35 ല​ക്ഷം രൂ​പ ത​നി​ക്കു ക​ട​മു​ണ്ട്. കൃ​ഷി ന​ഷ്ട​ത്തി​ലാ​യ​തി​നു പി​ന്നാ​ലെ സ​ഹാ​യ​ത്തി​നാ​യി 2016ൽ ​ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചു. അ​തി​നു ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മു​ന്നി​ലും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. 2018 ഡി​സം​ബ​റി​ൽ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി രാ​ധാ​മോ​ഹ​ൻ സിം​ഗി​നെ കാ​ണാ​ൻ പോ​യി, എ​ന്നാ​ൽ ഫ​ല​മു​ണ്ടാ​യി​ല്ല.

ക​ട​ക്കെ​ണി​യി​ലാ​യ അ​മ്മാ​വ​ൻ 2015-ൽ ​ഹൃ​ദ​യാ​ഘാ​ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. അ​തി​നു ശേ​ഷം ഈ ​ദു​രി​ത​ത്തെ കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു, നി​ര​വ​ധി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. എ​ന്നി​ട്ടും ഒ​രു ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും പ്ര​ദീ​പ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2017-ൽ ​ത​ന്‍റെ പി​താ​വ് കാ​ൻ​സ​ർ മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. ക​ട​ക്കെ​ണി​യി​ലാ​യ​തി​നാ​ൽ ശ​രി​യാ​യി ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും ത​നി​ക്കാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ ക​ട​ക്കെ​ണി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ന​നി​ധി തു​ക തി​രി​കെ അ​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.