ബി​ജെ​പി ത​ക​ർ​ന്നു, യു​ഡി​എ​ഫ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കും: കോ​ടി​യേ​രി
Tuesday, March 19, 2019 8:20 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പോ​ലും മ​ര്യാ​ദ​യ്ക്കു പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത കോ​ണ്‍​ഗ്ര​സി​നു രാ​ജ്യം എ​ങ്ങ​നെ ഭ​രി​ക്കാ​നാ​കും. ബി​ജെ​പി​യും ത​മ്മി​ല​ടി​ച്ചു ത​ക​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടും. 2004 ആ​വ​ർ​ത്തി​ക്കും. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ ത​രം​ഗം ഉ​ണ്ടാ​കാ​നു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഇ​എം​എ​സ് പാ​ർ​ക്കി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​കും ഇ​ത്. ബി​ജെ​പി​ക്കു ബ​ദ​ൽ ഉ​ണ്ടാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​വി​ല്ല. രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞു നാ​ട്ടി​ൽ ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന ബി​ജെ​പി​യു​ടെ പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ്. ബി​ജെ​പി​യു​ടെ അ​തേ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്തു​ട​രു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.