ജ​യ​രാ​ജ​നെ കൊ​ല​യാ​ളി​യെ​ന്ന് വി​ളി​ച്ച ര​മ​യ്ക്കെ​തി​രേ കോ​ടി​യേ​രി​യു​ടെ പ​രാ​തി
Tuesday, March 19, 2019 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​നെ കൊ​ല​യാ​ളി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി. വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മാ​ണ് ര​മ​യു​ടെ ശ്ര​മ​മെ​ന്നു കോ​ടി​യേ​രി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​യ​രാ​ജ​ൻ പ്ര​തി​യാ​യ​തെ​ന്നും ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലും ജ​യ​രാ​ജ​നെ കു​റ്റ​വാ​ളി​യെ​ന്ന് കോ​ട​തി ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ടി​യേ​രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.